Latest NewsIndiaNews

മദ്രസാ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്നുപേര്‍ പിടിയില്‍

മംഗലാപുരം•കർണാടകയിലെ ഉള്ളാലില്‍ മദ്രസയിലെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി മറ്റുള്ളവരോടൊപ്പം മദ്രസ ക്ലാസിലേക്ക് പോവുകയായിരുന്നു. പ്രതികൾ പെണ്‍കുട്ടിയെ വഴിതടയുകയും കൈ പിടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. എങ്ങനെയെങ്കിലും രക്ഷപ്പെട്ട പെണ്‍കുട്ടി മദ്രസയിലെ അധ്യാപികനെ അറിയിച്ചു.

മദ്രസ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണത്തിന് ശേഷം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളായ കിരൺ കുമാർ (26), ഗോപാൽ (25), സുഭാഷ് (29) എന്നിവരെ ഫെബ്രുവരി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം, പ്രതികൾ നിരപരാധികളാണെന്നും പോലീസ് അവരെ കുടുക്കുകയായിരുന്നുവെന്നും വലതുപക്ഷ ഹിന്ദു സംഘടനകളിലെ ചില പ്രവർത്തകർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button