
കാസർഗോഡ്: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം വിദ്യാർത്ഥിനി തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചത്.
Post Your Comments