ദുബായ്: മുൻ പ്രതിശ്രുതവധുവിനോട് പ്രതികാരം ചെയ്യാൻ യുവാവ് തെരഞ്ഞെടുത്തത് വേറിട്ട മാർഗം. യുവതിയുടെ കുടുംബത്തിന്റെ കാറുകൾ രാസപദാർത്ഥങ്ങൾ ഒഴിച്ച് നശിപ്പിപ്പിക്കുകയായിരുന്നു യുവാവ് ചെയ്തത്. മുൻപ് താൻ നൽകിയ സമ്മാനങ്ങൾ മടക്കി നൽകാൻ യുവതി തയാറായില്ലെന്ന് യുവാവ് പറഞ്ഞു. പ്രതികാരം ചെയ്യാനുള്ള മാർഗമായാണ് കാറുകൾ നശിപ്പിച്ചതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. കാറുകൾ നശിപ്പിച്ചതിന് യുവാവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
അൽ ഖുവോസ് പ്രദേശത്തെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബുർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം ബിൻ സുരൂർ പറഞ്ഞു. “ഒരു സ്ത്രീയും അവളുടെ നാല് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ സിസിടിവി ക്യാമറയിൽ ഒരു കൂട്ടം മുഖംമൂടി ധരിച്ച യുവാക്കൾ മോട്ടോർ ബൈക്കുകളിൽ വരികയായിരുന്നു. അതിൽ ഒരാൾ വാഹനങ്ങളിൽ രാസവസ്തുക്കൾ ഒഴിച്ച് രക്ഷപ്പെട്ടു,” ബ്രിഗേഡിയർ ബിൻ സുരൂർ പറഞ്ഞു.
ALSO READ: 20 കാരിയെ പൊലീസുകാര്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു; യുവതി ചികിത്സയിൽ
വാഹനങ്ങൾ കേടുപാട് വരുത്തുമ്പോൾ ധരിച്ചിരുന്ന ബ്രാൻഡഡ് ഷർട്ട് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇതേ ഉടുപ്പ് ധരിച്ച യുവാവ് പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കണ്ടെത്തി.
Post Your Comments