Latest NewsIndiaNews

കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

അലഹബാദ്•22 കാരനായ യുവാവ് കാമുകിയെ വെടിവെച്ചു കൊന്നശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ജുൻസിയുടെ ഹവേലിയ പ്രദേശത്താണ് സംഭവം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സൗമ്യ എന്ന 19 കാരിയാണ് മരിച്ചത്. ലോക്കൽ ഡിഗ്രി കോളേജിൽ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്നുവെന്ന് എസ്എസ്പി അലഹബാദ് സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.

മരിച്ച യുവാവ് റിസ്വാൻ അഹമ്മദിന്റെ മകൻ ഷാനു ഉച്ചയ്ക്ക് 2.30 ഓടെയാണ് സൗമ്യയുടെ വീട്ടിലെത്തിയത്. ആക്രമിക്കപ്പെടുമ്പോള്‍ പെണ്‍കുട്ടി കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കാന്‍ ഇറങ്ങുകയായിരുന്നു.

സമീപത്തെ വീടുകളിൽ നിന്ന് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ ഷാനുവും സൗമ്യയും തമ്മിൽ സ്ഥിരമായി സംസാരിക്കുന്നത് കാണാമെന്ന് പോലീസ് പറഞ്ഞു. ആക്രമണ ദിവസത്തിലെ ഫൂട്ടേജുകൾ കാണിക്കുന്നത് സൗമ്യയെ കൊന്നശേഷം ഷാനു കുറച്ച് ചുവടുകള്‍ ഓടിപ്പോയ ശേഷം സ്വയം വെടിവെക്കുന്നതാണ്.

രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരുവർക്കും പരസ്പരം നന്നായി അറിയാമെന്നും കുറച്ചുകാലമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരുടെ മൊബൈല്‍ രേഖകൾ വ്യക്തമാക്കുന്നു, – എസ്എസ്പി പറഞ്ഞു.

മരിച്ച യുവാവ് യുവതിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button