ന്യൂഡല്‍ഹി: ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ഈ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടേയും ഡല്‍ഹി പോലീസിന്റേയും വാദം പൊളിഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.
പോലീസ് അതിക്രമത്തില്‍ എത്രയും വേഗം നടപടി വേണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും പ്രിയങ്ക പറഞ്ഞു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന് വ്യക്തമായി.
ALSO READ: 20 കാരിയെ പൊലീസുകാര്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു; യുവതി ചികിത്സയിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡിസംബര്‍ 15ന് ജാമിയയിലെ ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് സംഘം ലൈബ്രറിയിലേക്ക് ഇരച്ചുകയറുന്നതും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പുറത്തുവിട്ടത്.
Post Your Comments