
വിജയകരമായി ബിഗ് ബോസ് സീസൺ 2 അടുത്ത ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തർക്കങ്ങളും ഭിന്നതകളും മാറ്റിവെച്ച് ഷോ നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകേണ്ടതിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം മത്സരാർത്ഥികളോട് സംസാരിക്കുകയുണ്ടായി. ഷോയില്‍ എന്തുകൊണ്ടാണ് രജിത് കുമാര്‍ മറ്റുള്ളവരില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്ന് മോഹൻലാൽ ചോദിക്കുകയുണ്ടായി. രണ്ടു കുടുംബമായി ബിഗ് ബോസിൽ തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് രജിത് കുമാർ മറുപടി നൽകി. ഇതിനിടെ താൻ ഒരു സീനിയറാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: വേനലില്‍ ഉരുകാതിരിക്കാന്‍ നെല്ലിക്കാ സംഭാരം
ഇതോടെ താൻ സീനിയറാണ് എന്ന് എന്തുകൊണ്ടാണ് എപ്പോഴും പറയുന്നത് എന്ന് മോഹൻലാൽ ചോദിച്ചു. അങ്ങനെ സീനിയര്‍ എന്നൊന്നും ഇല്ല. ഒരു കുടുംബത്തില്‍ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല. ലോകത്ത് ‘വലിയൊരാൾ’ എന്നൊരാൾ ഇല്ല എന്നും മോഹൻലാല്‍ പറഞ്ഞു. കോളേജില്‍ കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ട് നിങ്ങള്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാല്‍ ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. ഞാൻ പറയുന്നതാണ് ശരി, തിരിച്ചൊന്നും പറയാൻ പാടില്ല, അവര്‍ കുട്ടികളാണ്. പറയുന്നത് കേള്‍ക്കണം എന്നൊക്കെയുണ്ടോ. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ചെറിയ പ്രായമുള്ള എത്രയോ പ്രതിഭകളുണ്ടെന്നും മോഹൻലാൽ പറയുകയുണ്ടായി.
Post Your Comments