Life Style

വേനലില്‍ ഉരുകാതിരിക്കാന്‍ നെല്ലിക്കാ സംഭാരം

 

ശരീരം തണുപ്പിയ്ക്കാന്‍ ഏറ്റവും നല്ലത് നെല്ലിയ്ക്കാ സംഭാരം .
വേനലിങ്ങടുത്തെത്തി.ധാരാളം വെള്ളം കുടിക്കേണ്ട സമയമാണ് വേനല്‍ക്കാലം.സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ ഒഴിവാക്കി നാടന്‍ പാനീയങ്ങള്‍ തന്നെ കുടിക്കാന്‍ ശ്രദ്ധിക്കണം.നാരാങ്ങാവെള്ളം,സംഭാരം,തുടങ്ങിയവ ഉത്തമം.അത്തരത്തിലൊരു ആരോഗ്യ പാനീയത്തെയാണ് ഇനി പരിചയപ്പെടാന്‍ പോകുന്നത്.നെല്ലിക്ക സംഭാരം..

ചേരുവകള്‍:

നെല്ലിക്ക- 5 വലുത്
പച്ചമുളക്-1
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില- 5 ഇതള്‍
ചെറുനാരങ്ങ നീര് – 1/2 ടി സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്ത് മിക്സില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേര്‍ത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button