Latest NewsKeralaNews

ബിജെപിയില്‍ ഗ്രൂപ്പുകളില്ല, പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകും; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപിയില്‍ ഗ്രൂപ്പുകളില്ല, പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷപദവിയില്‍ നിയമിതനായതിന് ശേഷമാണ് കെ സുരേന്ദ്രന്റെ പ്രതികരണം. പാര്‍ട്ടി എല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും അദേഹം പറഞ്ഞു.

പാര്‍ട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒരു ടീമായി പ്രവര്‍ത്തിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. ബിജെപിയെ ശക്തമായി മുന്നോട്ട് കൊണ്ട് പോകാന്‍ ലഭിച്ച അവസരമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കും. അഭിപ്രായ ഐക്യത്തോടെയും സമവായത്തോടെയും മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണം വന്‍ തോതില്‍ കൊള്ളയടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നും കെ അദ്ദേഹം വ്യക്തമാക്കുന്നു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാന്‍ പരമാവധി ശ്രമിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button