
തിരുവനന്തപുരം : വേദന കൊണ്ട് പുളയുന്ന ആ കുട്ടിയുടെ നിലവിളി കേള്‍ക്കാതിരിയ്ക്കാന്‍ രാവും പകലും ഉറക്കെ പ്രാര്‍ത്ഥന . ഉച്ചത്തിലുള്ള പ്രാര്‍ത്ഥന നാട്ടുകാര്‍ക്ക് ശല്യമാകുകയും ചെയ്തു. ഒടുക്കം അവള്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പാസ്റ്റര്‍ രഞ്ജിത്തിന്റെ മകള്‍ കാന്‍സര്‍ ബാധിച്ചു മരിക്കുന്നത്. ജൂണ്‍ മുതല്‍ കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല സെപ്റ്റംബര്‍ പകുതിയോടെ കുട്ടിയുടെ നിലവിളി സ്ഥിരമായി കേട്ട് തുടങ്ങിയതോടെ അയല്‍വാസികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലിലേക്കു മാറ്റിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.’വേദനകൊണ്ടു കുട്ടിയുടെ നിലവിളിയും ഞെരക്കവും പുറത്തു കേള്‍ക്കാതിരിക്കാന്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥന ആയിരുന്നു ആ വീട്ടിലെന്ന് പറയപ്പെടുന്നു.
വേദന സഹിക്കാനാകതെ പെണ്‍കുട്ടിയുടെ നിലവിളി ഉച്ചത്തില്‍ ആയപ്പോഴായിരുന്നു വിവരം അറിയുന്നത്. ആദ്യം ആരും കാണാതെ പുലര്‍ച്ചെ കുട്ടിയെ മറ്റെവിടെയോ കാറില്‍ പ്രാര്‍ത്ഥനക്കു കൊണ്ടുപോയി ഉച്ചക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് വീണ്ടും കുട്ടിയെ കൊണ്ടുപോകാന്‍ തുടങ്ങുമ്‌ബോഴാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയത്. ഇവര്‍ വന്നതോടെ പാസ്റ്ററും കൂട്ടരും വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. പേരൂര്‍ക്കട ജംഗ്ഷനില്‍ വച്ചാണ് ഇവരെ പിടികൂടുന്നത്. കുട്ടിയെ ഇവരില്‍ നിന്ന് മോചിപ്പിച്ചു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടിയുടെ സ്ഥിതി കൂടുതല്‍ മോശമായി മാറി’
‘സ്‌കൂളില്‍ വെച്ച് ഈ കുട്ടിക്ക് ഇടയ്ക്കു കഠിനമായ വയറുവേദന വരുമായിരുന്നു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ ഇത് കാര്യമാക്കാതെ പ്രാര്‍ത്ഥനയുമായി ഇരുന്നു ഇത് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടു’- കുട്ടിയുടെ ക്ലാസ് ടീച്ചര്‍ പറഞ്ഞു. പേരൂര്‍ ലൈനും പരിസരവും കേന്ദ്രികരിച്ചാണ് ഇയാളുടെ പ്രവര്‍ത്തങ്ങള്‍ അധികവും നടക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും ബ്ലാക്ക് മാജിക് ഉള്‍പ്പെടെയുള്ള നിഗൂഢ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ ഏര്‍പ്പെടാറുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം
Post Your Comments