മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കവര്‍ച്ചചെയ്‌തശേഷം പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാര്‍ വീട്ടില്‍ റഷീദാ(33)ണ് അറസ്‌റ്റിലായത്. കേസില്‍ ഒമ്ബതു പേരാണ് ഉള്‍പ്പെട്ടിട്ടുളളത്. ഇക്കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പുലര്‍ച്ചെ 4.30 ന് ദുബായില്‍നിന്നു കരിപ്പൂരിലെത്തിയ മംഗളുരു അബ്‌ദുള്‍ നാസര്‍ ഷംസാദ് എന്ന യാത്രക്കാരന്‍ വിമാനമിറങ്ങിയശേഷം മറ്റൊരു യാത്രക്കാരനെയും കൂട്ടി ഓട്ടോയില്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലേക്കു പോകുന്നതിനിടെയാണ് ഒമ്പതംഗ സംഘം ദേശീയ പാതയില്‍ കൊട്ടപ്പുറത്തിനു സമീപം ബൈക്കിലും ക്രൂയിസര്‍ ജീപ്പിലുമെത്തി മുളക് സ്‌പ്രേ ചെയ്‌ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് തട്ടിക്കൊണ്ടുപോയത്.
സ്വര്‍ണക്കടത്ത് കാരിയറെന്നു സംശയിച്ചാണ് ഇയാളെ സംഘം തട്ടിക്കൊണ്ടുപോയതെന്നു പോലീസ് പറഞ്ഞു. വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യാത്രക്കാരനെ ആക്രമികള്‍ കണ്ണു മൂടിക്കെട്ടി നഗ്‌നനാക്കി പരിശോധിക്കുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാര്‍ഡുപയോഗിച്ച് 23,000 രൂപ പിന്‍വലിച്ചു. ബാഗേജുകളും വിദേശ കറന്‍സിയും പിടിച്ചെടുത്ത സംഘം യാത്രക്കാരന് 500 രൂപ നല്‍കി തേഞ്ഞിപ്പലം ഹൈവേയില്‍ ഉപേക്ഷിക്കുകയായിരുന്നു.
യാത്രക്കാരന്റെ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി കൊണ്ടോട്ടി സി.ഐ.ഷൈജു, എസ്.ഐ. വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചുളള അനേ്വഷണത്തിലാണ് കേസിനു തുമ്പുണ്ടായത്. പ്രതികള്‍ കവര്‍ച്ചയ്‌ക്ക് ഉപയോഗിച്ച ക്രൂയിസര്‍ വാഹനവും പിടിച്ചെടുത്തു. അറസ്‌റ്റിലായ റഷീദിന്റെ ഉടമസ്‌ഥതയിലുള്ളതാണ് വാഹനം. ആക്രമണ സമയത്ത് വാഹനം ഓടിച്ചിരുന്നത് റഷീദായിരുന്നു. ഹൈവേയിലും മറ്റുമുളള നാല്‍പതോളം സി.സി.ടി.വി ക്യാമറകള്‍ ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
കത്തോലിക്കാ വൈദികനെ ആയുധ ധാരികൾ തട്ടിക്കൊണ്ടുപോയി
തുടര്‍ന്നു പരപ്പനങ്ങാടിയില്‍ പ്രതിയെയും വാഹനവും കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌തതില്‍ കൂട്ടുപ്രതികളെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക അനേ്വഷണ സംഘാംഗങ്ങളായ അബ്‌ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്, പി. സഞ്‌ജീവ്, പ്രശാന്ത്, പമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Post Your Comments