ന്യൂഡല്‍ഹി: നിങ്ങളുടെ കൈയിലുള്ള പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചതാണോ? മാര്‍ച്ച് 31നു മുന്‍പ് പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് ആദായ നികുതി വകുപ്പ്. ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉടമകള്‍ ഉത്തരവാദികളായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിന് നിരവധി തവണ സമയം നീട്ടി നല്‍കിയിരുന്നു.
കഴിഞ്ഞ ജനുവരി 27 വരെ 30.75 കോടി പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 17.58 കോടി പാന്‍കാര്‍ഡുകള്‍ ആധാറുമായി ബന്ധപ്പെടുത്താനുണ്ടെന്നാണ് കണക്ക്.
Post Your Comments