ഭുവനേശ്വർ : തകർപ്പൻ ജയവുമായി മുന്നേറി ഒഡീഷ എഫ് സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. മാനുവൽ ഓൻവു(47), മാർട്ടിൻ പെരെസ്(72) എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയ ഗോളുകൾ പിറന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മാർട്ടിൻ ചാവേസ്(24) ആണ് ആശ്വാസ ഗോൾ നേടിയത്.
.@OdishaFC live to fight another day! ?#OFCNEU #HeroISL #LetsFootball pic.twitter.com/RVYCHrsYw8
— Indian Super League (@IndSuperLeague) February 14, 2020
ഈ ജയത്തോടെ 17മത്സരങ്ങളിൽ 24പോയിന്റ് നേടി ഒഡീഷ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ പിന്നിലാക്കി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി പ്ലേ ഓഫ് സാധ്യതകൾ വർദ്ധിപ്പിച്ചു. ആശ്വാസ ജയം നേടാനാകാതെ നോർത്ത് ഈസ്റ്റ് 16മത്സരങ്ങളിൽ 13പോയിന്റുമായി ഒൻപതാം സ്ഥാനത്തു തന്നെ തുടരുന്നു.
Also read : ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള
കഴിഞ്ഞ ദിവസത്തെ ഹൈദരാബാദ് ജംഷെഡ്പൂർ മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരുടീമുകളും ഓരോഗോൾ വീതമാണ് നേടിയത്. 39ആം മിനിറ്റിൽ നെസ്റ്റർ നേടിയ ഗോളിലൂടെ ഹൈദരാബാദ് മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയും കഴിഞ്ഞു, ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ ഹൈദരാബാദിനെ ഞെട്ടിച്ച് കൊണ്ട് ജാംഷെഡ്പൂരിന്റെ സുമീത് പാസ്സി നേടിയ ഗോളിലൂടെ പോരാട്ടം സമനിലയിൽ അവസാനിക്കുകയായിരുന്നു.
Post Your Comments