ബെംഗളൂരു : ഇന്ത്യൻ വനിത ലീഗ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള എഫ്സി. കലാശപ്പോരിൽ മണിപ്പൂർ ടീം ക്രിഫ്സയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് തകർത്താണ് ഗോകുലം കിരീടമണിഞ്ഞത്. വനിതാ ലീഗ് കിരീടം സ്വന്തമാക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീമാണ് ഗോകുലം കേരള എഫ്സി.
? CHAMPIONS OF INDIA ??! ?@GokulamKeralaFC crowned new #HeroIWL ? champions after thrilling finale ?
Match report ? https://t.co/F4RIR7sa3h#IndianFootball ⚽ #ShePower ?? #KRYGKL ⚔ pic.twitter.com/aYOIwq00Ee
— Indian Football Team (@IndianFootball) February 14, 2020
FT: Congratulations, @GokulamKeralaFC ????
KRY 2⃣-3⃣ GKL#HeroIWL ? #IndianFootball ⚽ #ShePower ?? #KRYGKL ⚔ pic.twitter.com/Zo4j7HZxXZ
— Indian Football Team (@IndianFootball) February 14, 2020
Also read : സച്ചിനും ലാറയും നേര്‍ക്കുനേര്‍ മുട്ടുന്നു ; അടുത്തമാസം ഒപ്പം സെവാഗും യുവിയും മുത്തയ്യയുമടങ്ങുന്ന വന്‍ താരനിര
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ പരമേശ്വരി ദേവിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തിയിരുന്നു. 25-ാം മിനിറ്റിൽ കമാലാദേവിയിലൂടെ ഗോകുലം രണ്ടാം ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ 87-ാം മിനിറ്റിൽ സബിത്ര ഭണ്ഡാരി നേടിയ മൂന്നാം ഗോളിലൂടെ ഗോകുലം കിരീടം സ്വന്തമാക്കുകയായിരുന്നു. 33,71 മിനിറ്റുകളിലാണ് ക്രിഫ്സയുടെ ആശ്വാസഗോൾ നേടിയത്.
Post Your Comments