തിരുവല്ല: ഭർത്താവിനെയും പ്രായപൂർത്തിയാകാത്ത മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ കാമുകനോടൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് പാലയ്ക്കലോടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എഴുമറ്റൂർ കുറവൻകുഴി ആലങ്കോട്ട് വീട്ടിൽ അമ്പിളി (31), അയിരൂർ പ്ലാങ്കമൺ വെള്ളിയറ പനച്ചിക്കൽ വീട്ടിൽ നിധീഷ്‌മോൻ (27)എന്നിവരാണ് അറസ്റ്റിലായത്.
പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോൻ ഇവരുടെ ബന്ധുവാണ്. ഫെബ്രുവരി ഒൻപതു മുതൽ അമ്പിളിയെ കാണാനില്ലായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭർത്താവ് സനൽ പോലീസിൽ പരാതി നൽകി. പോലീസ് അമ്പിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ ഇരുവരും തിരുപ്പൂരിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു.
ഇരുവരോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മുങ്ങുകയായിരുന്നു. തുടർന്നാണ് നിധീഷിന്‍റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Post Your Comments