ലണ്ടന്‍: ഇനി ബ്രിട്ടന്റെ ധനമന്ത്രി ഇന്ത്യൻ വംശജൻ. ബ്രിട്ടണിലെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ നിയമിച്ചു. മന്ത്രി സഭാ പുന:സംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഋഷി സുനാക്കിന് സുപ്രധാന ചുമതല നല്‍കിയത്.
പാക് വംശജനായ സാജിദ് ജാവേദ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെയാണ് ഋഷിയെ ധനമന്ത്രിയായി നിയമിക്കുന്നത്. ബ്രിട്ടണിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിന് ശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.
നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് 39കാരനായ റിഷി സുനക്. അദ്ദേഹത്തിന്റെ പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സര്‍ക്കാരിന്റെ ഉന്നത സമിതിയില്‍ ഇനി റിഷി സുനകും അംഗമാകും.
Post Your Comments