വിജയവാഡ: ഭിക്ഷയായി കിട്ടിയ 8 ലക്ഷം രൂപ ക്ഷേത്രത്തിന് നേർച്ചയായി നൽകി 73 കാരനായ യാചകൻ. യാഡി റെഡ്ഡി എന്നയാളാണ് തനിക്ക് ഭിക്ഷയായി കിട്ടിയ പണം സായി ബാബ ക്ഷേത്രത്തിന് നൽകിയത്. ആദ്യം ഒരുലക്ഷം രൂപയാണ് ക്ഷേത്രത്തിനു നൽകിയത് . പ്രായത്തിന്റെ അവശതകൾ കൂടിയതിനാൽ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നിയെന്നും അതിനാലാണ് പണം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ക്ഷേത്രത്തിന് പണം നല്‍കി തുടങ്ങിയത് മുതല്‍ തന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നാണ് യാഡി പറയുന്നത്. പണം നല്‍കിയതിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് കൂടുതൽ പണം നൽകാൻ തുടങ്ങി. എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ഞാന്‍ ദൈവത്തിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments