തിരുവനന്തപുരം: പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു ഒരു വീട്ടിലെ കിണറ്റിലിറങ്ങിയപ്പോഴാണ് സംഭവം.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്റിവെനം നല്‍കി വരികയാണെന്നും 72 മണിക്കൂര്‍ നിരീക്ഷണം വേണ്ടിവരുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മദ് പറഞ്ഞു. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് കടിയേറ്റത്. വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments