KeralaLatest NewsIndia

വാവ സുരേഷിന് വീണ്ടും ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയേറ്റു; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: വാവ സുരേഷിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. പത്താനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുന്നതിനിടെയാണു സംഭവം. രാവിലെ പത്തരയോടെയാണു സംഭവം. കിണറ്റില്‍ നിന്നു പാമ്പിനെ പിടികൂടി പുറത്തെത്തിച്ച ശേഷമാണ് കടിയേറ്റത്. വലതുകൈയിലെ വിരലിനാണ് കടിയേറ്റത്. ഉഗ്രവിഷമുള്ള അണലി വിഭാഗത്തില്‍പെട്ട പാമ്പിന്റെ കടിയാണ് ഏറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെത്തിച്ച വാവ സുരേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അദ്ദേഹത്തിന്റെ വലത്തെ കൈയില്‍ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. കടിയേറ്റ് മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ, പലതവണയും സുരേഷിന് പാമ്പിന്റെ കടിയേറ്റിരുന്നു. മൂര്‍ഖന്റെ കടിയേറ്റ സുരേഷ് മാസങ്ങളോളം ചികിത്സയിലായിരുന്നു.ജനസേവനത്തിന്റെ ഭാഗമായി പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതിനാല്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് വാവ സുരേഷ്.

“ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ പട്ടേലെന്ന ശക്തനായ വ്യക്തിത്വം ഒരു കാരണവശാലും മന്ത്രിയായി ഉണ്ടാവരുതെന്ന ആഗ്രഹമായിരുന്നു നെഹ്രുവിന്റേത്”- വി.പി.മേനോന്‍ ജീവചരിത്രം വീണ്ടും ചർച്ചയാവുന്നു

ജനസേവനത്തിനിടെ പാരിതോഷികമായി ലഭിച്ച തുകയില്‍ നിന്നും ഒരു രൂപ പോലുമെടുക്കാതെ മുഴുവന്‍ നിര്‍ധനര്‍ക്ക് തന്നെ നല്‍കുന്ന വ്യക്തിയാണ് വാവ സുരേഷ്. ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപയാണ് വാവ സുരേഷ് നിര്‍ധനര്‍ക്കായി നല്‍കിയിട്ടുള്ളത്. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നതിനും മറ്റുമായും വാവ സുരേഷ് നിരവധി സഹായങ്ങളും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button