ഭോപ്പാൽ:റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നു വീണ് പത്തിലധികം പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച രാവിലെ മേൽപ്പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു.
സ്ലാബിനടിയിൽ കുടുങ്ങിയവരെ ഉടൻ തന്നെ പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ ഐ.എ സിദ്ദീഖി അറിയിച്ചു.
Post Your Comments