കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിന് മമത സര്‍ക്കാരിന്റെ വിലക്ക്. സര്‍ണ ഗോത്ര വിഭാഗത്തിനിടയില്‍ ആര്‍എസ്‌എസ് സംഘടിപ്പിച്ച സമൂഹ വിവാഹം സര്‍ക്കാര്‍ തടഞ്ഞു. സര്‍ണ വിഭാഗത്തെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ലക്ഷ്യമിട്ടാണ് വിവാഹം സംഘടിപ്പിക്കുന്നത് എന്നാരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.
എന്നാൽ വിവാഹം തടയുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് മമത സര്‍ക്കാര്‍ നടത്തുന്നത് എന്ന് പശ്ചിമ ബംഗാള്‍ ആര്‍എസ് എസ് സെക്രട്ടറി ജിസ്‌നു ബസു പറഞ്ഞു. 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കളായി കരുതുന്ന ഗോത്ര്‌വിഭാഗമാണ് സര്‍ണ എന്നും അദ്ദേഹം വ്യക്തമാക്കി.ഫെബ്രുവരി 10 ന് അലിപുര്‍ദൂരില്‍ വെച്ച് സമൂഹ വിവാഹം നടത്താനായിരുന്നു ആര്‍എസ്‌എസ് തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച സമൂഹവിവാഹം നടത്തിയതിന് ഒരു വിശ്വഹിന്ദു പരിഷത് നേതാവിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ വിവാഹം സര്‍ക്കാര്‍ തടഞ്ഞത്.വിവാഹം പൂര്‍ണ്ണമായും ഹിന്ദു മതാചാര പ്രകാരമാണ് നടത്തുന്നത്. ഇത് സര്‍ണാ വിഭാഗത്തെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിച്ച് കൊണ്ടാണെന്ന് ആരോപിച്ച് തങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.
Post Your Comments