കൊല്‍ക്കത്ത: ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണത്തിനുള്ള കേന്ദ്രസര്‍ക്കാർ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഈ ആസ്തികളൊക്കെ പ്രധാനമന്ത്രി മോദിയുടേതോ ബിജെപിയുടെയോ വകയല്ലെന്നും രാജ്യത്തിന്റേതാണെന്നും മമത പ്രതികരിച്ചു. രാജ്യത്തിന്റെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മമത പറഞ്ഞു.
കേന്ദ്ര സർക്കാർ രാജ്യത്തിൻറെ ആസ്തികള്‍ വിറ്റ് സ്വരൂപിക്കുന്ന പണം തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ഉപയോഗിക്കുകയാണെന്ന് മമത ആരോപിച്ചു. രാജ്യത്തിന്റെ സ്വത്തുവകകള്‍ ഭരിക്കുന്നവരുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് വില്‍ക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധമായ തീരുമാനത്തെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും മമത വ്യക്തമാക്കി.
Post Your Comments