ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളരുവില്‍ നടന്ന പ്രക്ഷോഭത്തനിടെ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഞ്ച് ലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖാപിച്ചത്. ജനാധിപത്യ രീതിയില്‍ പ്രക്ഷോഭം തുടരുമെന്നും മമത പറഞ്ഞു.
പൗരത്വഭേദഗതി നിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരും. ബിജെപി തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു. കൊല്‍ക്കത്തിയിലെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു മമത. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായ പ്രഖ്യാപനം പിന്‍വലിച്ച ബിഎസ് യെദിയൂരപ്പയ്ക്കെതിരെയും മമത രംഗത്തെത്തി.
പൗരത്വഭേദതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ കുടംബത്തിന് ധനസഹായം നല്‍കൂവെന്ന് യെദിയൂരപ്പ പറഞ്ഞു. ംഗളൂരുവിലെ അക്രമം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
Post Your Comments