UAELatest NewsNewsGulf

യുഎഇയിൽ ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമം : പ്രവാസി അറസ്റ്റിൽ

ഷാര്‍ജ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനായ 48കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1,08,400 ദിര്‍ഹം വിലയുള്ള മോഷ്ട്ടിച്ച സ്വര്‍ണ ബിസ്‍കറ്റുകളും ഷാര്‍ജ പൊലീസ് പിടിച്ചെടുത്തു.

ഷാര്‍ജ സെന്‍ട്രന്‍ സൂഖിലെ ഒരു സ്ഥാപനത്തിലെത്തി തനിക്ക് സ്വര്‍ണ ബിസ്‍കറ്റുകള്‍ വാങ്ങാന്‍ താല്‍പര്യമുണ്ടെന്നു ഇയാൾ അറിയിച്ചു. സ്വര്‍ണബിസ്‍ക്കറ്റുകളുമായി തന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വരണം. അവിടെവെച്ച് പണം നല്‍കാം. താന്‍ സ്വര്‍ണം വാങ്ങുന്നവിവരം മറ്റുള്ളവര്‍ അറിയാതിരിക്കാനും വാങ്ങുന്നതിന് മുന്‍പ് സ്വര്‍ണം തന്റെ സഹോദരിയെ കാണിക്കാനും വേണ്ടിയാണ് വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇയാള്‍ പറഞ്ഞതനുസരിച്ച് ജ്വല്ലറിയില്‍ നിന്നുള്ള ഒരാള്‍ സ്വര്‍ണ ബിസ്കറ്റുകളുമായി അല്‍ ഖാസിമി ഏരിയയിലുള്ള ഇയാളുടെ അപ്പാര്‍ട്ട്മെന്റിലെത്തി.

Also read : ഗൾഫ് രാജ്യത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് പേർക്ക് ദാരുണാന്ത്യം

ഇവിടെവെച്ച് സ്വര്‍ണം വാങ്ങിയ പ്രതി സഹോദരിയെ കാണിക്കാനെന്ന പേരില്‍ വീടിനകത്തേക്ക് പോയ ഇയാൾ ഏറെ നേരം കഴിഞ്ഞും തിരികെ വന്നില്ല. ഇതോടെ പ്രതി സ്വര്‍ണവുമായി മുങ്ങിയെന്ന് മനസിലാക്കുകയായിരുന്നു. ഉടൻ തന്നെ കടയുടമ പോലീസില്‍ വിവരമറിയിച്ചതും, പ്രത്യേക സംഘം രൂപീകരിച്ച് വ്യാപകമായ തെരച്ചില്‍ തുടങ്ങി. മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ പ്രതിയെ തിരിച്ചറിയുകയും ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രതി പോലീസിന്റെ പിടിയിലാവുകയുമായിരുന്നു. തട്ടിപ്പ് നടത്തി അതേ ദിവസം തന്നെ രാജ്യവിടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ മൊഴി നൽകി. പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. ശേഷം ഇയാളില്‍ നിന്ന് പിടിച്ചെടുത്ത മുഴുവൻ സ്വർണവും ഉടമസ്ഥന് തിരിച്ച് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button