കാലം പോയ ഒരു പോക്കെ. വിവാഹ നിശ്ചയ ചടങ്ങു വരെ വീഡിയോ കോള്‍ വഴി. മരപ്പലകയില്‍ ഓരോ മൊബൈല്‍ ഫോണുകള്‍, ഫോണിലെ വീഡിയോ കോളില്‍ യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങള്‍. ഫോണില്‍ തിലകമണിയിക്കുന്നതും പട്ടു പുതയ്ക്കുന്നതും കാണാം.വിവാഹ നിശ്ചയമാണിങ്ങനെ വീഡിയോ കോള്‍ വഴി നടന്നിരിക്കുന്നത്. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായിരിക്കുന്നത്.
എന്തായാലും ഈ വീഡിയോ കോള്‍ വഴി നടത്തിയ ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചിരിക്കുകയാണ്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. തിലകം ഫോണിന്റെ സ്‌ക്രീനിലാണ് അണിയിച്ചത്. പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവം എന്തായാലും വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. നാളെ ഇനി ഇവര്‍ കല്ല്യാണവും വീഡിയോ കോള്‍ വഴി നടത്തുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വീഡിയോക്ക് നിരവധി മോശം കമന്റുകളും അതോടൊപ്പം നല്ല കമന്റുകളും ലഭിക്കുന്നുണ്ട്.
Hey, Team #MetroPark look what you have done? ?@RanvirShorey @AbiVarghese @purbijoshi @ajayanvenu@OmiOneKenobe @vegatamotia @ErosNow. @anandmahindra here's what I found in my #Whatsappwonderbox. ? pic.twitter.com/bAKbpThnzH
— राहुल संजय निंगोट (पाटिल) (@RahulNingot) February 12, 2020
Post Your Comments