KeralaLatest NewsNews

പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും തീവ്രവാദ സംഘടനകളുടെ കൈവശം ചെന്നിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര മന്ത്രി പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റിലൂടെ പ്രതികരണം നടത്തിയത്.

തോക്കുകള്‍ നഷ്ടമായെന്ന ആരോപണം പോലീസിനെ കുടുക്കിയിരിക്കുകയാണ്. പേരൂര്‍ക്കട എസ്‌എപി ക്യാമ്പിൽ നിന്നും 25 റൈഫിളുള്‍ 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാര്‍ക്ക് വില്ല നിര്‍മിക്കാന്‍ ഡിജിപി വകമാറ്റി ചെലവഴിച്ചു, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമായിട്ടാണ്, ആഡംബര കാറുകള്‍ വാങ്ങി എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, കോടികളാണ് ഡിജിപി ലോക്നാഥ് ബെഹ്റ വഴി ചെലവഴിച്ചതെന്നും അദ്ദേഹത്തെ പുറത്താക്കി ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്നും കോൺഗ്രസ് നേതാവ് പി.ടി തോമസ് പറഞ്ഞു. സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെങ്കില്‍ ബെഹ്റയെ പുറത്താക്കണം. അന്വേഷണം പ്രഖ്യാപിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ALSO READ: കോടികളാണ് ഡിജിപി വഴി ചെലവഴിച്ചത്; ബെഹ്റയെ പുറത്താക്കി ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പി ടി തോമസ്

സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലില്‍ ആണെന്ന് പി ടി തോമസ് പറഞ്ഞു. പൊലീസിന്റെ പേരിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തികനേട്ടം കൊയ്യുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. പൊലീസ് ആസ്ഥാനത്തിനുള്ളില്‍ കെട്ടിടം നിര്‍മിച്ച് ഇഷ്ടം പോലെ കടന്ന് ചെല്ലാനുള്ള അധികാരവും ഡി.ജി.പി ഈ കമ്പനിക്ക് അനുവദിച്ച് നല്‍കി. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button