KeralaLatest NewsNews

പൊലീസും കെല്‍ട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് : സര്‍ക്കാരിന് വരുത്തിവെച്ചത് ഭീമമായ നഷ്ടം

തിരുവനന്തപുരം : പൊലീസും കെല്‍ട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ,സര്‍ക്കാരിന് വരുത്തിവെച്ചത് ഭീമമായ നഷ്ടമെന്ന് റിപ്പോര്‍ട്ട്. സിഎജിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പൊലീസും കെല്‍ട്രോണും തമ്മിലുള്ള സംശയകരമായ ഇടപാടുകളെ സിഎജി തുറന്നു കാട്ടുന്നത് നാല് സംഭവങ്ങളിലൂടെയാണ്. പൊലീസ് വാഹനങ്ങളില്‍ സ്ഥാപിക്കാനുള്ള ജിപിഎസ് അധിഷ്ഠിത സംപ്രേഷണ സംവിധാനത്തെക്കുറിച്ചാണ് ഏറ്റവും ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി പൊലീസ് ഉദ്യോഗസ്ഥരും കെല്‍ട്രോണും പ്രവര്‍ത്തിച്ചതിനാല്‍ മറ്റു കമ്പനികള്‍ക്കൊന്നും ടെന്‍ഡറില്‍ പങ്കെടുക്കാനായില്ലെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടക്കുമ്പോള്‍ നവീകരണ വിഭാഗം എഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ പേരെടുത്ത് പറഞ്ഞ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Read Also : വെടിയുണ്ടകളും റൈഫിളുകളും കാണാതായ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ വിദേശത്തേക്ക്

നാല് സംഭവങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരും വില്‍പ്പനക്കാരും കെല്‍ട്രോണും തമ്മില്‍ വില നിശ്ചയിക്കുന്നതില്‍ സന്ധി ഉണ്ടായിരുന്നു എന്നാണ് സിഎജി കണ്ടെത്തിയത്. ഒരു സ്വകാര്യ കമ്പനിയുടെ ടാബ്ലറ്റ് വിത്ത് വൈഫൈ ആന്‍ഡ് 3ജി സ്ലിം സ്ലോട്ട് – എഫ്‌സെഡ് ബി 2 ഉപകരണം 53 എണ്ണം വാങ്ങുന്നതിനുള്ള ഉത്തരവ് ഡിജിപി കെല്‍ട്രോണിനു നല്‍കിയത് 2015 മാര്‍ച്ചില്‍. അതിനോടൊപ്പം ഡോക്കിങ് സ്റ്റേഷന്‍, ചാര്‍ജര്‍ എന്നിവയും ചേര്‍ത്ത് 55.66 ലക്ഷത്തിന് വാങ്ങാനായിരുന്നു ഉത്തരവ്.

കെ.എസ്. ബാലസുബ്രഹ്മണ്യമായിരുന്നു അന്ന് ഡിജിപി. എന്നാല്‍ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനു മുന്‍പ് തന്നെ കെല്‍ട്രോണ്‍ ഫെബ്രുവരി 28ന് ഉപകരണം നല്‍കാനും സജ്ജീകരിക്കാനുമുള്ള ഇ ടെന്‍ഡര്‍ നല്‍കി. സ്വകാര്യ കമ്പനിയുടെ പേരുള്‍പ്പെടെയാണ് ഉപകരണത്തിന്റെ വിവരങ്ങള്‍ ടെന്‍ഡറില്‍ കെല്‍ട്രോണ്‍ പറഞ്ഞിരുന്നത്. അതിനാല്‍ മറ്റു കമ്പനികള്‍ക്ക് അവസരം നഷ്ടമായി. ടെന്‍ഡറില്‍ പ്രത്യേക കമ്പനിയുടെ പേരു പറഞ്ഞതിനാല്‍ മറ്റു വിതരണക്കാരെ ഫലത്തില്‍ കെല്‍ട്രോണ്‍ ഒഴിവാക്കുകയായിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കാനെത്തിയ ഒരു കമ്പനി ഇതു ചൂണ്ടിക്കാണിച്ചെങ്കിലും തിരുത്താന്‍ കെല്‍ട്രോണ്‍ തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button