തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടും സമ്മതത്തോടെയുമാണ് ഡിജിപി ലോക്നാഥ് ബെഹ്റ അഴിമതി നടത്തിയതെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇരുവരും നിശബ്ദത പാലിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറയുകയുണ്ടായി. ശരിയായ അന്വേഷണം നടത്തിയാല്‍ ഡിജിപി തന്നെ കുടുങ്ങും. ഡിജിപിയെ ഉടനടി മാറ്റി വിശ്വാസയോഗ്യതയുള്ള ഏജന്‍സി അന്വേഷിക്കണം. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുപോലെ അഴിമതി നിറഞ്ഞകാലം ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Post Your Comments