ഇസ്ലാമാബാദ്: ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് ശിക്ഷ വിധിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയ്യിദിന് 11 വര്‍ഷം ശിക്ഷയാണ് പാക് കോടതി വിധിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചു നല്‍കിയെന്ന കുറ്റം ചുമത്തപ്പെട്ട രണ്ട് കേസുകളിലാണ് പാക്ക് ഭീകരവിരുദ്ധകോടതി ജഡ്ജി അര്‍ഷാദ് ഹുസൈന്‍ ഭട്ട് നിര്‍ണായകമായ വിധി പറഞ്ഞത്. ജമായത്ത് ഉദ് ദാവാ’ എന്ന എൻജിഒയുടെ മറവിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചുനൽകുന്നുവെന്ന കുറ്റത്തിനാണ് നിലവില്‍ ശിക്ഷ ലഭിച്ചത്. നേരത്തെ കേസില്‍ നിരവധിത്തവണ വിധി പറയുന്നത് ലാഹോര്‍ കോടതി വൈകിപ്പിച്ചിരുന്നു.
ഇയാൾ വിവിധ കേസുകളില്‍ നേരത്തെ 16 തവണ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും എല്ലാ വട്ടവും രക്ഷപ്പെട്ടിരുന്നു. ശേഷം ലാഹോറില്‍ നിന്നും ഗുജ്രന്‍വാളിലേക്കുള്ള യാത്രക്കിടെ ഇയാൾ അറസ്റ്റിലാവുകയായിരുന്നു. കേസിലുള്‍പ്പെട്ട 13 പേര്‍ക്കെതിരെ 23 എഫ്ഐആറുകളാണ് ഫൈല്‍ ചെയ്തത്. ഇതില്‍ 11 എഫഐആറുകളില്‍ ഹാഫിസ് സയ്യിദ് കുറ്റക്കാരനാണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യയുടേയും അമേരിക്കയുടെയും കൊടും ഭീകരരുടെ ലിസ്റ്റിലെ ഒന്നാമനും ഹാഫിസ് സയ്യിദാണ്. സയീദിന്റെ നേതൃത്വത്തിൽ 1990 -ൽ സ്ഥാപിച്ച’ലഷ്കർ-എ-തയിബ’ എന്ന തീവ്രവാദസംഘടനയായിരുന്നു മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഇതിന്‍റെ സൂത്രധാരനും ഇയാളായിരുന്നു.
Post Your Comments