Latest NewsNewsIndia

കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വീട്ടു തടങ്കലിൽ തുടരുമോ? ഒമറിന്റെ സഹോദരി സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയിൽ

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയുടെ വീട്ടുതടങ്കലുമായി ബന്ധപ്പെട്ട ഹർജി ഇന്ന് പരിഗണിക്കും. ഒമറിനെ അന്യായമായി തടങ്കലിൽ ആക്കിയെന്ന ഹർജി ആണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഒമർ അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത്.

ALSO READ: രാത്രികാലത്തു വരുന്ന ഫോൺ എടുക്കുമ്പോൾ നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദം; തിരികെ വിളിച്ചാൽ? പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി ഇങ്ങനെ; ജാഗ്രതൈ

ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കിയത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് ഹർജിയിൽ ആരോപിച്ചു. എതിർപ്പുകൾ അടിച്ചമർത്തുന്നതിന് വേണ്ടിയാണ് നടപടി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button