കൊച്ചി; മനോഹരമായ ചലച്ചിത്രഗാനം ആലപിച്ച് കയ്യടി നേടി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തടവുകാര്‍ക്കു മുന്നിലാണ് പാട്ടുപാടി ജയില്‍ മേധാവി കയ്യടി നേടിയത്. എറണാകുളം ജില്ലാ ജയിലിലെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹംഗായകനായത്. ”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” എന്ന ഋഷിരാജ് സിങ്ങിന്റെ പാട്ടിനെ കയ്യടികളോടെയാണ് തടവുകാര്‍ സ്വീകരിച്ചത്.
ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്‌സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാന്‍ കൂടിയാണ് ഋഷിരാജ് സിങ്ങ് എത്തിയത്. തുടര്‍ന്ന് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് ജയില്‍ ഡിജിപി പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്.
കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. പാട്ടിന്റെ വരികള്‍ ഫോണില്‍ എടുത്ത് അതു നോക്കിയാണ് അദ്ദേഹം പാട്ടുപാടിയത്. ഈണം തെറ്റാതെ നല്ല മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ഗാനം. ബോംബെ രവിയുടെ ഈണങ്ങളോടുള്ള കമ്പമാണ് ‘ഒരു വടക്കന്‍ വീരഗാഥ’യിലെ പാട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായല്ല അദ്ദേഹം പൊതുപരിപാടിയില്‍ പാട്ടുപാടുന്നത്.
Post Your Comments