Latest NewsNewsIndia

റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച് അധ്യാപകൻ: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

അലിഗഡ്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ. ഉത്തർപ്രദേശിലെ അലിഗഡിൽ, ലക്തോയ് ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹസ്മുദ്ദീൻ എന്ന അധ്യാപകനാണ് ദേശീയ ഗാനം ആലപിക്കുന്നതിനും ഭാരതമാതാവിന്റെയും സരസ്വതി ദേവിയുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നതിനും വിസമ്മതിച്ചത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, മറ്റ് അധ്യാപകർ ദേശീയ ഗാനം ആലപിക്കുന്നതിനും ഭാരതമാതാവിന്റെയും സരസ്വതി ദേവിയുടെയും ചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തുന്നതിനും ഹസ്മുദ്ദീനെ പ്രേരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. എന്നാൽ, അള്ളാഹുവിന് മുന്നിൽ മാത്രം തല കുനിക്കാനാണ് തന്റെ മതം തന്നെ അനുവദിക്കുന്നതെന്നും, മറ്റ് പാട്ടുകളൊന്നും താൻ പാടില്ലെന്നും ഹസ്മുദ്ദീൻ മറ്റ് അധ്യാപകരോട് പറയുകയായിരുന്നു.

മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതി: പൊലീസ് വിളിച്ച് വരുത്തിയ യുവാവ് ജീവനൊടുക്കി

ദേശീയ ഗാനം ആലപിക്കാൻ തങ്ങളോടൊപ്പം ചേരാൻ മറ്റ് അധ്യാപകർ ആവശ്യപ്പെട്ടപ്പോൾ ഹസ്മുദ്ദീൻ എതിർക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പതാക ഉയർത്തുന്ന സമയത്തും ഹസമുദ്ദീൻ ഇരിക്കുകയായിരുന്നുവെന്നും പലരും പൂക്കള് അർപ്പിക്കാന് ആവശ്യപ്പെട്ടപ്പോൾ വയറുവേദനയുണ്ടെന്ന് പറഞ്ഞ് നിരസിച്ചുവെന്നും സ്കൂൾ ഹെഡ്മാസ്റ്റർ രാജേന്ദ്ര കുമാർ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സർക്കാർ അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button