ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയയുടെ കൊലയ്ക്ക് പിന്നില്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ. സംഘടനയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
‘ജമ്മുവിലെ ഉദയ് വാലയില്‍ ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ ഓപ്പറേഷന് വിജയിച്ചു. ജയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഡിജിപി എച്ച്.കെ ലോഹിയയെ കൊലപ്പെടുത്തി. ഞങ്ങളുടെ ഹൈ- വാല്യൂ ടാര്‍ഗെറ്റ് ആയിരുന്നു അത്’, പിഎഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read Also: പച്ച വസ്ത്രമണിഞ്ഞ് യാത്രികരുടെ പണം കവർന്നു, ട്രെയിനിൽ സ്ത്രീ ഗുണ്ടാപ്പടയുടെ അതിക്രമം
‘ഇത്തരം ഓപ്പറേഷനുകളുടെ ഒരു തുടക്കം മാത്രമാണിത്. ഹിന്ദുക്കള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. കശ്മീര്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള ചെറിയ സമ്മാനമാണ് ഡിജിപിയുടെ കൊല. ദൈവം അനുഗ്രഹിച്ചാല്‍ ഇത്തരം ഓപ്പറേഷനുകള്‍ ഭാവിയിലും വിജയകരമായി പൂര്‍ത്തിയാക്കും’, പിഎഎഫ്എഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹിയയെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയിരുന്നത്. ജമ്മുവിലെ പ്രാന്തപ്രദേശമായ ഉദയ് വാലയിലെ വസതിയിലായിരുന്നു സംഭവം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇദ്ദേഹം കശ്മീരില്‍ ഡിജിപിയായി നിയമിതനായത്.
Post Your Comments