Latest NewsUAENewsGulf

ദുബായിൽ 11,000 തടവുകാർ ജയിൽ മോചിതരായി

ദുബായ് : ദുബായ് പൊലീസിന്റെ ‘ദ് കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് എസ്റ്റാബ്ലിഷ്മെന്‍റ്സീലൂടെ 11,000 തടവുകാർക്ക് ജയിൽ മോചനം. ജീവകാരുണ്യ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ കടബാധ്യതകൾ മൂലം തടവനുഭവിച്ചിരുന്നവരുടെ 68.4 ലക്ഷത്തിലേറെ ദിർഹം (13 കോടിയിലേറെ രൂപ) അടച്ചതോടെയാണ് ഇത്രയും പേർക്ക് മോചനം സാധ്യമായത്.

ശിക്ഷിക്കുന്നതിനേക്കാളും നന്മനിറഞ്ഞ രണ്ടാം ജീവിതം നൽകുന്നത് മഹത്തരമാണെന്ന് കരുതുന്നതായി കറക്ഷനൽ ആൻഡ് പ്യുനിറ്റീവ് എസ്റ്റാബ്ലിഷ്മെന്റ്സ് ജനറൽ വിഭാഗം ഡയറക്ടർ ബ്രി.അലി മുഹമ്മദ് അൽ ഷമാലി പറഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് ഇതു കൊണ്ട് പ്രയോജനം ലഭിക്കുക. മനുഷ്യത്വം നിറഞ്ഞ ദുബായി പൊലീസിന്‍റെ ഇത്തരം നടപടികൾ നിരവധി തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കുമാണ് ആശ്വാസമേകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button