ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.
വിജയത്തില്‍ നിങ്ങളെയും പാര്‍ട്ടിയെയും അഭിനന്ദിക്കുന്നുവെന്നും ദില്ലിയിലെ ജനങ്ങളുടെ അഭിലാഷം സഫലീകരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആശംസിക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വിറ്റ്. അതേസമയം പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ദില്ലിയെ ലോകോത്തര നഗരമാക്കി മാറ്റുന്നതിന് കേന്ദ്രവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ദില്ലിയില്‍ ഇത്തവണ ബിജെപി വലിയ വിജയവും മുന്നേറ്റവും പ്രതീക്ഷിച്ചെങ്കിലും എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടക്കം പ്രചാരണത്തില്‍ സജീവമായെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല.
Post Your Comments