കൊച്ചി: മലപ്പുറത്തു നിന്ന് കളളനെ തേടി കൊച്ചിയിലെത്തിയ പൊലീസ് കളളനൊപ്പം താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിക്കുകയും ബന്ധുക്കളും പോലീസും അന്വേഷിച്ചു വരികയുമായിരുന്നു. ഫുട്ബോള്‍ ടറഫ് സ്റ്റേഡിയങ്ങളില്‍ നിന്ന് വില കൂടിയ വസ്തുക്കള്‍ മോഷ്ടിക്കുന്ന താമരശേരി സ്വദേശി ഷിഹാബുദ്ദീനാണ് മലപ്പുറം കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്.
പെരിയമ്പലത്തെ ഫുട്ബോള്‍ ടറഫ് സ്റ്റേഡിയത്തില്‍ നിന്ന് വിലയേറിയ മൂന്നു മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും ഇരുപതിനായിരം രൂപയും മോഷണം പോയ കേസില്‍ കളളനെ തേടിയാണ് പൊലീസ് എറണാകുളം കളമശേരിയിലെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ആഢംബരവീട് പൂട്ടിക്കിടക്കുകയായിരുന്നു. പിന്നീട് പ്രതി ഷിഹാബുദ്ദീന്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കൂടെ താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി മോഷണം നടത്തിക്കിട്ടുന്ന പണം ആഢംബര ജീവിതത്തിനു വേണ്ടി ചിലവഴിക്കുകയായിരുന്നു ഷിഹാബുദ്ദീന്‍.
രാത്രി പത്തിനു ശേഷമാണ് പെരിയമ്പലത്തെ സ്റ്റേഡിയത്തില്‍ നിന്ന് കളിക്കാനെത്തിയവരുടെ വസ്തുക്കള്‍ മോഷണം പോയത്. സി.സി.ടി.വിയില്‍ നിന്ന് ചുവന്ന കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഷിഹാബുദ്ദീനിലേക്ക് എത്തിയത്.ഇയാള്‍ താമസിച്ച വീട്ടില്‍ നിന്ന് ഒട്ടേറെ മോഷണവസ്തുക്കളും കണ്ടെടുത്തു.
പെണ്‍കുട്ടികളെ പല പ്രലോഭനങ്ങള്‍ നല്‍കി വാടകക്കെടുക്കുന്ന ആഢംബര വീടുകളില്‍ എത്തിച്ച് പ്രതി പീഡനത്തിന് ഇരയാക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.ഇയാള്‍ മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചതിന്റെ സി.സി.സി.വി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. പ്രതിയെ പിടികൂടിയതോടെ 21 മോഷണക്കേസുകള്‍ കൂടി തെളിഞ്ഞു. കണ്ണൂര്‍ ,കതിരൂര്‍ ,കൂത്തുപറമ്പ് , വൈത്തിരി, വേങ്ങര,വഴിക്കടവ് , എടവണ്ണ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകളുളളത്.
Post Your Comments