പശ്ചിമ ബംഗാള്‍: ബിജെപി എല്ലായിടത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയുടെ അന്ത്യകര്‍മ്മം ചെയ്യും. ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്നത് പശ്ചിമ ബംഗാള്‍ ആയിരിക്കുമെന്ന് അവർ പറയുകയുണ്ടായി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് – എന്‍സിപി – ശിവസേന സഖ്യമാണ് ഭരിക്കുന്നത്. ജാര്‍ഖണ്ഡും ബിജെപിക്ക് നഷ്ടമായി. കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പരാജയമേറ്റുവാങ്ങി. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ചു. അതിനുശേഷം അഹങ്കാരവും പ്രതികാര രാഷ്ട്രീയവുമാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നതെന്നും ഇതിന്റെ ഫലമായി രാജ്യം തിളച്ചു മറിയുകയാണെന്നും മമത ബാനർജി വ്യക്തമാക്കി.
Post Your Comments