Jobs & VacanciesLatest NewsNews

കുടുംബശ്രീയിൽ ഓഡിറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള ഓഡിറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ബി. കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം.

Also read : കേന്ദ്ര ഭരണ പ്രദേശത്ത് അദ്ധ്യാപക ഒഴിവ് : അപേക്ഷ ക്ഷണിച്ചു

വിശദമായ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 0468 2221807 എന്ന നമ്പരിലോ ബന്ധപ്പെടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button