KeralaLatest NewsNews

കോതമംഗലം ചെറിയ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയില്ല; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. ഓർത്തഡോക്സ് വിഭാഗം ആണ് ഹർജി സമർപ്പിച്ചത്.

ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടർ നൽകിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് സർക്കാർ ആവശ്യം.

ALSO READ: സംസ്ഥാനത്തെ ട്രെയിനുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവം; അന്വേഷണം കുറ്റവാളികളായ അന്യസംസ്ഥാന സംഘങ്ങള്‍ കേന്ദ്രീകരിച്ച്

ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവും സമർപ്പിച്ച പുനഃപരിശോധന ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടർ ഏറ്റെടുക്കാൻ സുപ്രീം കോടതിയുടെ വിധിയിൽ നിർദേശമില്ലെന്നിരിക്കെ സിംഗിൾബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് സർക്കാർ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button