Latest NewsIndiaNews

വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ടു ബംഗ്ളാദേശികൾ വിമാനത്താവളത്തിൽ അറസ്റ്റിൽ

ബെംഗളൂരു : വ്യാജ പാസ്പോർട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ടു പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ അകേൽ ബറുവ റോയ് (28), ബറുവ ദാസ് അർണാബ് (21) എന്നിവരാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. ശനിയാഴ്ച്ചയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും മലേഷ്യയിലേയ്ക്കുളള വിമാനം കയറുന്നതിനിടെയുളള പരിശോധനയിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Also read : വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങവെ ബസുമായി കൂട്ടിയിടിച്ച് ഒമ്പതുപേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

കഴിഞ്ഞ വർഷം ബംഗ്ലാദേശ് അതിർത്തി വഴി നുഴഞ്ഞു കയറിയ ഇവർ കൊൽക്കത്തിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ബെംഗളൂരുവിലെത്തി. അതിനിടെ ഇരുവരും ഒരു പാസ്പോർട്ട് ഏജന്റിനെ സമീപിച്ച് വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചു. ബെംഗളൂരുവിൽ നിന്ന് നാഗ്പൂരിലെത്തിയ സംഘം അവിടുത്തെ മഠത്തിൽ ചെന്ന് സന്യാസം സ്വീകരിച്ചു. വിമാനത്താവളത്തിലെ പരിശോധനക്കിടെ ആത്മീയകാര്യങ്ങളുമായി ബന്ധപ്പെട്ട് മലേഷ്യയിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞ ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും പരിശോധിച്ച അധികൃതർ രേഖകൾ വ്യാജമാണന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button