ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി എംപി പര്‍വേശ് വെര്‍മ്മയ്ക്ക് ജനങ്ങള്‍ അനുയോജ്യമായ മറുപടി തന്നെ നല്‍കി. അദ്ദേഹത്തിന്റെ ലോക്‌സഭ മണ്ഡലത്തിലെ 10 സീറ്റിലും ബിജെപി നിലം തൊട്ടില്ല. എല്ലായിടത്തും ബിജെപിയെ കാറ്റില്‍ പറത്തി ജനങ്ങള്‍. പലരും കൂറ്റന്‍ മാര്‍ജിനിലാണ് തോല്‍വി ഏറ്റുവാങ്ങിയത്.
ഷഹീന്‍ബാഗിലെ സമരക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും അരവിന്ദ് കെജ്‌രിവാള്‍ തീവ്രവാദിയാണെന്നും തുടങ്ങിയവയായിരുന്നു പര്‍വേശിന്റെ വിവാദ പ്രസ്താവനകള്‍. വെസ്റ്റ് ദില്ലി എംപിയായതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, പര്‍വേശ് വെര്‍മ്മയുടെ ഈ പ്രസംഗങ്ങളും വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങളും ബിജെപിയെ ഒരു പൊടിക്കുപോലും തുണച്ചില്ല. കരുത്തരെ കളത്തിലിറക്കിയിട്ടും ബിജെപിക്ക് എഎപിയുടെ തേരോട്ടത്തിന് മുന്നില്‍ രക്ഷപ്പെട്ടില്ല.
തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും പര്‍വേശ് വെര്‍മ്മയെ വിലക്കാനോ നടപടിയെടുക്കാനോ ബിജെപി തയ്യാറായിരുന്നില്ല. എന്നാല്‍ പര്‍വേശ് വെര്‍മ്മയെ ഒടുവില്‍ പ്രചാരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കുകയായിരുന്നു.
Post Your Comments