Latest NewsIndiaNews

‘ബി.ജെ.പിയിൽ ചേരാൻ കടുത്തസമ്മർദം, 25 കോടി വാഗ്ദാനം ചെയ്തു’: ആരോപണവുമായി എ.എ.പി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ (എഎപി) നാല് മുതിർന്ന നേതാക്കൾ കൂടി അടുത്ത രണ്ട് മാസത്തിനുള്ളിൽ അറസ്റ്റിലാകുമെന്ന് ഡൽഹി മന്ത്രി അതിഷി. ആം ആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചെന്നും ഇവർ ആരോപിച്ചു. തന്നെയും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എഎപി എംപി രാഘവ് ഛദ്ദ, പാർട്ടി എംഎൽഎ ദുർഗേഷ് പഥക് എന്നിവരെയും അറസ്റ്റ് ചെയ്യാൻ ഭരണകക്ഷി പദ്ധതിയിടുന്നതായി അവർ ആരോപിച്ചു.

ബി.ജെ.പിയിൽ ചേരാൻ കടുത്ത സമ്മർദ്ദമുണ്ടെന്നും അടുത്ത സുഹൃത്തുവഴി ആവശ്യവുമായി ബി.ജെ.പി തന്നെ സമീപിച്ചെന്നും അവർ ആരോപിച്ചു. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. വളരെ അടുപ്പമുള്ള ഒരാളിലൂടെയാണ് ബി.ജെ.പി തന്നെ സമീപിച്ചതെന്നും അവർ എന്നോട് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി മാറിയില്ലെങ്കിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് എന്നെ അറസ്റ്റ് ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തി അവർ ആരോപിച്ചു.

അതേസമയം, ഡൽഹി മദ്യനയ അഴിമതിയിൽ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ ചോദ്യം ചെയ്യും. കേസിലെ പ്രതി വിജയ് നായർ റിപ്പോർട്ട്‌ ചെയ്തിരുന്നത് ഇരുവരോടുമെന്നാണ് ഇഡിയുടെ ആരോപണം. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡി ഇന്ന് മറുപടി നൽകും. ആം ആദ്മി പാർട്ടിയുടെ മാധ്യമവിഭാഗം ചുമതലയുണ്ടായിരുന്ന മലയാളി വിജയ് നായർ തന്നോട് അധികം സംസാരിച്ചിട്ടില്ലെന്നും ഇടപെട്ടത് മുഴുവൻ മറ്റ് മന്ത്രിമാരോടെന്നുമുള്ള കെജ്‌രിവാൾ ഇഡി കസ്റ്റഡിയിൽ നൽകിയെന്ന് പറയപ്പെടുന്ന മൊഴിയാണ് ഇരുമന്ത്രിമാർക്കും കുരുക്കായത്. ഇന്നലെ കോടതിയിലും ഇക്കാര്യം ഇഡി ഉന്നയിച്ചിരുന്നു. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന് പിന്നാലെ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ഉടൻ ഇഡി ചോദ്യം ചെയ്യും. ഇ.ഡി വിളിപ്പിച്ചാൽ സൗരഭ് ഭരദ്വാജും അതിഷിയും ഹാജരാകുമെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button