Latest NewsIndia

കോൺഗ്രസ് അപ്രസക്തമായി ഇത്തവണയും, ഒരു സീറ്റിൽ മാത്രം ലീഡ്

ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ്സ് ലീഡ് ചെയ്യുന്നത്.9 മുതല്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വോട്ടെണ്ണൽ തുടരുമ്പോൾ സീറ്റുകൾ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും ആം ആദ്മി ആണ് മുന്നിട്ടു നിൽക്കുന്നത്. 60 സീറ്റിൽ 45 സീറ്റ് നേടി ആം ആദ്മി ലീഡ് ചെയ്യുമ്പോൾ 16 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. അതെ സമയം ഇത്തവണയും കോൺഗ്രസിന് നിലം തൊടാനായിട്ടില്ല. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ്സ് ലീഡ് ചെയ്യുന്നത്.9 മുതല്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും.

ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും. വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി ഇത്തവണ അധികം സീറ്റുകൾ നേടിയില്ലെങ്കിലും അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button