ചണ്ഡിഗഡ്: അവിഹിത ബന്ധം ഉണ്ടെന്ന സംശയിച്ച് വനിത ബിജെപി നേതാവിനെ മുന്‍സൈനികനായ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ശനിയാഴ്ച സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ വെടിവെച്ചു എന്ന് ഭര്‍ത്താവ് തന്നെ പോലീസിനെ വിളിച്ചറിയിച്ച ശേഷം ഒളിവില്‍ പോയി. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നു. മുന്‍സൈനികനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments