Latest NewsUAENews

ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പണിയാണ് പിണറായിയുടേത്; മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേന്ദ്രസർക്കാരിന് ആവേശം പകരാനാണെന്ന് സോഷ്യല്‍ ഫോറം

ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ എസ്.ഡി.പി. ഐ വിരുദ്ധ പ്രസംഗത്തിനെതിരെ വിമർശനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരളാചാപ്റ്റര്‍ കമ്മിറ്റി. പ്രസംഗം അസംബന്ധവും തികഞ്ഞ നിരുത്തരവാദപരവുമാണെന്നും പൗരത്വ നിഷേധത്തിനെതിരെയുള്ള സമരങ്ങളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തേക്കാൾ പിണറായിയുടെ പ്രസംഗം കാരണമായെന്നും യോഗം വ്യക്തമാക്കി.

Read also: ശബരിമല വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

എന്‍. പി. ആര്‍, എന്‍. ആര്‍. സി വിരുദ്ധ സമരക്കാരെ ചോരയില്‍ മുക്കി കൊല്ലാന്‍ തക്കം പാര്‍ത്തു കഴിയുന്ന കേന്ദ്ര ഫാഷിസ്റ്റ് സര്‍ക്കാരിന് ആവേശം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. പിണറായിയും സി.പി.എമ്മും ഒരു ഭാഗത്തു ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാര്‍ക്കു വേണ്ട സഹായം ചെയ്യുകയും ചെയ്യുന്ന പണിയാണ് ചെയ്യുന്നത്. ആര്‍. എസ്‌. എസ്‌. അവരുടെ അജണ്ട നടപ്പാക്കാനുള്ള ശ്രമം നടത്തുന്നതിനിടെ പ്രതിഷേധിക്കുന്ന വ്യാപാരികളെയും വ്യവസായികളെയും പോലീസിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും കേസെടുക്കുകയും ചെയ്യുന്നു. ഇതിനും ഇടതു സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button