Latest NewsNewsEntertainmentInternationalHollywood

ഇതൊരു ഒന്നന്നര പ്രവചനമായി പോയി, ഓസ്കർ നോമിനേഷൻ കിട്ടുമെന്ന 8 വർഷം മുമ്പുള്ള പ്രവചനം സത്യമായി

മികച്ച അനിമേഷൻ ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ ചിത്രമാണ് ഹെയര്‍ ലവ്. മുന്‍ അമേരിക്കന്‍ എന്‍.എഫ്.എല്‍ താരവും ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനുമായ മാത്യു എ. ചെറി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ഓസ്കര്‍ വിജയം ഉറപ്പിച്ചിരുന്നു. 2012 ജൂണ്‍ 2ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മാത്യു തന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.

തുടര്‍ന്ന് 2016 മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റും തന്റെ സ്വപ്നം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. തന്റെ കൈയ്യില്‍ ഒരു ഓസ്കര്‍ പുരസ്കാരം ലഭിക്കാവുന്ന ഷോര്‍ട്ട് ഫിലിം ഐഡിയയുണ്ടെന്നും ഇവിടെ ഏതെങ്കിലും ത്രീഡി ആര്‍ട്ടിസ്റ്റുകളുണ്ടോയെന്നുമായിരുന്നു മാത്യുവിന്റെ ചോദ്യം.

അന്നത്തെ അദേഹത്തിന്‍റെ അവകാശ വാദങ്ങൾ യാഥാർത്ഥ്യമാകുന്നതാണ് ഇന്ന് ഓസ്കർ വേദിയിൽ കണ്ടെത്. ഏതായാലും സംവിധായകൻ വർഷങ്ങൾക്ക് മുമ്പ് ഇട്ട ട്വീറ്റാണ് ഇപ്പോൾ ട്രെൻഡിംഗ്.

https://twitter.com/MatthewACherry/status/208784467161128962

shortlink

Related Articles

Post Your Comments

Related Articles


Back to top button