മുംബൈ: ചുണ്ടിനും കപ്പനുമിടയ്ക്ക് കൈവിട്ടുപോയ മഹാരാഷ്ട്ര തിരിച്ചുപിടിയ്ക്കും ബിജെപി തന്നെ ഭരിയ്ക്കും അതിനുള്ള വ്യക്തമായ സൂചന നല്‍കി
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ത്രികക്ഷി സര്‍ക്കാര്‍( ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ) അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയാണ് ബിജെപിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും.
Read Also : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി; രാജ് താക്കറെയും ദേവേന്ദ്ര ഫട്നാവിസും കൂടിക്കാഴ്ച നടത്തി
ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ആര്‍ക്കും ഞങ്ങളെ തടുക്കാനാവില്ലയെന്നും അവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഞങ്ങള്‍ തിരിച്ച് വന്നിരിക്കുമെന്നും ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
പൂനെയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും നേര്‍പാതയിലൂടെ സഞ്ചരിക്കണമെന്നും അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണെന്നും ആ അനുഗ്രഹം തേടാനാണ് ഞാനിവിടെ വന്നിരിക്കുന്നതെന്നും നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരു തിരിച്ചുവരവ് ഉറപ്പായും ഉണ്ടാകുമെന്നും ഫഡ്‌നവിസ് പറഞ്ഞു
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സമയത്തും ശേഷവും അധികാരത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനെപ്പറ്റി വളരെ ആത്മവിശ്വാസത്തോടെയാണ് ഫഡ്‌നവിസ് സൂചന നല്‍കിയിരുന്നത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ അടിച്ചുപിരിയുകയായിരുന്നു. ശേഷം ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് അധികാരത്തിലേറുകയും ചെയ്തു.
Post Your Comments