ന്യൂഡൽഹി : രാഷ്ട്രീയ ഓസ്കർ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ജേതാക്കളെല്ലാം ബിജെപി നേതാക്കൾ. കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ പേജിലൂടെയാണ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച ആക്ഷൻ നടനായി തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. പ്രഞ്ജ ഠാക്കൂറും യോഗി ആദിത്യനാഥുമായിരുന്നു എതിരാളികൾ. മികച്ച വില്ലനായി നാമനിർദേശം ചെയ്യപ്പെട്ടവർ യോഗി ആദിത്യനാഥ്, അനുരാഗ് ഠാക്കൂർ, അമിത് ഷാ എന്നിവർ. എന്നാൽ അവാർഡ് ലഭിച്ചത് അമിത് ഷായ്ക്ക്.
മികച്ച ഹാസ്യ നടനായി തിരഞ്ഞെടുത്തത് ബിജെപി എംപി മനോജ് തിവാരിയെയാണ്. നിർമല സീതാരാമനെയും പിയുഷ് ഗോയലിനെയും പിന്തള്ളിയാണ് മനോജ് തിവാരിക്ക് അവാർഡ് ലഭിച്ചത്.
അവാർഡുകൾ തൂത്ത് വാരുന്നതിൽ നിന്ന് ബിജെപിയെ തടഞ്ഞ് മികച്ച നാടകീയ നടനായത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മികച്ച സഹനടനായി തിരഞ്ഞെടുത്തത് മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെയും. ഏതായാലും കോൺഗ്രസിന്‍റെ ഓസ്കർ അവാർഡുകൾ സോഷ്യൽ മീഡിയയിൽ തംരഗമായി കഴിഞ്ഞു.
Post Your Comments