പൗരത്വ ഭേദഗതി നിയമം രാജ്യത്തെ 130 കോടി ജനങ്ങളില്‍ ആരെയെങ്കിലും ഒരാളെ ബാധിക്കുമെന്ന് തെളിയിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. സന്ത് രവിദാസ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടിയാണ് രാഹുല്‍ ഗാന്ധിയും ചന്ദ്രശേഖര്‍ റാവുവും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് ഇന്ത്യയില്‍ താമസിക്കുന്ന 130 കോടി ജനങ്ങള്‍ക്ക് എതിരാകുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തെളിയിക്കണമെന്നും കഴിഞ്ഞ 40 വര്‍ഷമായി ചില കുടിയേറ്റക്കാര്‍ വോട്ടര്‍ ഐഡിയോ ആധാര്‍ കാര്‍ഡോ പോലുള്ള യാതൊരു രേഖകളുമില്ലാതെ’യാണ് രാജ്യത്തു കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശികള്‍ക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതി ഭാഗവും ശൂന്യമാകും. പകുതി ബംഗ്ലാദേശികളും ഇന്ത്യയിലേക്കു വരും. അതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments