![Corona-Virus](/wp-content/uploads/2020/01/Corona-Virus.jpg)
ചൈന: വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാത്സംഗത്തിന് മുതിര്‍ന്ന യുവാവിൽ നിന്നും യുവതി രക്ഷപ്പെട്ടത് കൊറോണ വൈറസിനെ ആയുധമാക്കി. വുഹാനില്‍ നിന്നും തൊട്ടടുത്തുള്ള ജിങ്ഷാന്‍ എന്ന സ്ഥലത്താണ് സംഭവം. മോഷണത്തിനായാണ് യുവാവ് വീട്ടിൽ കയറിയത്. എന്നാൽ യുവതി തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ ബലാത്സംഗത്തിന് മുതിരുകയായിരുന്നു. ഇതോടെ യുവതി തുടര്‍ച്ചയായി ചുമയ്ക്കുകയും, താന്‍ വുഹാനില്‍ നിന്നും കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയതെന്നും, വളരെയധികം ക്ഷീണിതയാണെന്നും പറയുകയായിരുന്നു. ഇതോടെ മോഷ്ടാവ് ബലാത്സംഗശ്രമം ഉപേക്ഷിച്ചു. അതേസമയം വീട്ടില്‍ നിന്നും 3080 യുവാന്‍ നഷ്ടപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉടന്‍ തന്നെ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.
Post Your Comments