Latest NewsNewsIndia

താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന്‍ വിജയ്യുടെ ഫാന്‍സ് അസോസിയേഷന്‍ : സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയും

ചെന്നൈ : താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന്‍
വിജയിയുടെ ഫാന്‍സ് അസോസിയേഷന്‍. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ നടന്‍
വിജയിയുടെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചതിനെ തുടര്‍ന്നാണിത്. 30 മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും
വിജയിയുടെ  വീട്ടില്‍നിന്നു നികുതിവെട്ടിപ്പിനു പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും കിട്ടിയിരുന്നില്ല.

Read Also : വിജയ്‌ക്കെതിരെ നികുതി വെട്ടിപ്പിന് തെളിവില്ല ; ഒരു വ്യക്തതയില്ലാതെ ആദായനികുതി വകുപ്പിന്റെ പത്രക്കുറിപ്പ്

വിജയിയെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ചയാണു പുനഃരാരംഭിച്ചത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ സ്ഥലം ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ സമരം. കല്‍ക്കരി ഖനികള്‍ ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കും എന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്റെ മുഖ്യ കവാടത്തിലേക്കു മാര്‍ച്ച് നടത്തി

സമര വിവരമറിഞ്ഞ് നൂറുകണക്കിനു മക്കള്‍ ഇയ്യക്കം പ്രവര്‍ത്തകര്‍ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ കവാടത്തിലേക്കു കുതിച്ചെത്തി. തുടര്‍ന്നാണു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം പിന്‍വലിച്ചത്. സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്നു സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചു. വിതരണക്കാരുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്‌ഐയുമാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button